ആനന്ദകുമാറിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി
Saturday, March 15, 2025 1:49 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ രണ്ടാംപ്രതി സായിഗ്രാം ട്രസ്റ്റ് ചെയര്മാന് കെ.എന്‍. ആനന്ദകുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് പരിഗണിച്ചത്.
മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസാണു പരാതി നല്‍കിയത്. പകുതി വിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്തു 122 പേരില്‍നിന്ന് 60,000 രൂപ വീതവും 52 പേരില്‍നിന്ന് 30,000 രൂപ വീതവും 127 പേരില്‍നിന്ന് തയ്യല്‍ മെഷീന് നല്‍കാമെന്നു പറഞ്ഞ് 11.31 ലക്ഷവും തട്ടിയെടുത്തെന്ന കേസിലാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ആനന്ദകുമാര്‍ അറസ്റ്റിലായത്.