പുനരധിവാസത്തിന് സമ്മതപത്രം നൽകിയത് 29 പേർ
Saturday, March 15, 2025 1:49 AM IST
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് 29 ഗുണഭോക്താക്കൾ സമ്മതപത്രം നൽകി. ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 29 ആളുകളാണ് ഇതുവരെ സമ്മതപത്രം നൽകിയത്.
ടൗണ്‍ഷിപ്പിൽ വീടിനായി 26 പേരും സാന്പത്തിക സഹായത്തിനായി മൂന്നു പേരുമാണ് സമ്മതംപത്രം നൽകിയത്. ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് 24 വരെ സമ്മതപത്രം നൽകാം. ടൗണ്‍ഷിപ്പിൽ വീട് വേണോ, സാന്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20നു പ്രസിദ്ധീകരിക്കും.