കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്: പ്രതികളുടെ ജാമ്യഹര്‍ജി തള്ളി
Saturday, March 15, 2025 1:49 AM IST
കൊച്ചി: ‘കണ്ണൂര്‍ അര്‍ബന്‍ നിധി’ തട്ടിപ്പുക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
40 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ തൃശൂര്‍ സ്വദേശികളായ ആന്റണി സണ്ണി, കെ.എം. ഗഫൂര്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് തള്ളിയത്.
12.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു വലിയ തുക നിക്ഷേപമായി സ്വീകരിച്ചശേഷം മുഴുവന്‍ പണവും മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്കടക്കം വകമാറ്റിയിട്ട് കബളിപ്പിച്ചെന്നാണ് കേസ്.
2024 നവംബറിലാണ് ഇരുവരും അറസ്റ്റിലായത്. കേസിന് അടിസ്ഥാനമില്ലെന്നും കേസില്‍ പറയുന്ന സ്ഥാപനങ്ങളുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാല്‍, ഇരുവരുടെയും അക്കൗണ്ടിലേക്ക് വലിയതോതില്‍ പണം വന്നുവെന്നതടക്കം കണക്കിലെടുത്ത കോടതി ജാമ്യഹര്‍ജികള്‍ തള്ളുകയായിരുന്നു.