രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന വിവാദങ്ങൾ പുസ്തകമാകുന്നു
Wednesday, November 13, 2024 12:51 AM IST
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന വിവാദങ്ങൾ പുസ്തക രൂപത്തിൽ പുറത്തുവരുന്നു.
അക്കാലത്ത് വലിയ കോളിളക്കമുണ്ടാക്കിയ സ്പ്രിംഗ്ളർ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടൽ മത്സ്യബന്ധന തട്ടിപ്പ്, പന്പാ മണൽ കടത്ത്, മസാല ബോണ്ട്, ഇ മൊബിലിറ്റി തുടങ്ങി ഇ.പി. ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധുനിയമനം വരെയുള്ള വിവാദങ്ങൾ വിവരിക്കുന്ന പുസ്തകം തയാറാക്കിയത് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ബി.വി. പവനനാണ്.
14ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.