കോ​ട്ട​യം: ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​യാ​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു​പ​റ​യു​ന്ന വ്യ​ക്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യാ​ത്ത ഒ​രു കാ​ര്യ​വും പ്ര​സാ​ധ​ക​ര്‍ പു​സ്ത​ക​ത്തി​ല്‍ ചേ​ര്‍ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ.

പാ​ര്‍ട്ടി​യു​ടെ സ​മ്മ​ര്‍ദം കാ​ര​ണ​മാ​ണ് ജ​യ​രാ​ജ​ന്‍ നി​ഷേ​ധി​ക്കു​ന്ന​ത്. നി​ഷ്‌​ക​ള​ങ്ക​നാ​യ ജ​യ​രാ​ജ​ന്‍ പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം തു​റ​ന്നു​പ​റ​യു​ന്ന ഒ​രാ​ളാ​ണ്. ആ ​നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ട്. ശ​ത്രു​ക്ക​ളു​മു​ണ്ട്.

ഇ​തി​നു​മു​മ്പും ഇ​തു​പോ​ലു​ള്ള സ​ന്ദ​ര്‍ഭം വ​ന്ന​പ്പോ​ഴൊ​ക്കെ ഇ.​പി.​ജ​യ​രാ​ജ​ന്‍ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം അ​ദ്ദേ​ഹം ആ​ത്യ​ന്തി​ക​മാ​യി ഒ​രു പാ​ര്‍ട്ടി​ക്കാ​ര​നാ​ണ്. പാ​ര്‍ട്ടി​യു​ടെ സ​മ്മ​ര്‍ദം വ​ന്നാ​ല്‍ അ​ദ്ദേ​ഹം നി​ഷേ​ധി​ക്കും.


എ​ന്നാ​ല്‍ പു​സ്ത​ക​ത്തി​ലെ കാ​ര്യ​ങ്ങ​ള്‍ സ​ത്യ​മാ​യി നി​ല്‍ക്കും. പു​സ്ത​കം ഇ​റ​ങ്ങാ​തി​രി​ക്കും എ​ന്ന് തോ​ന്നു​ന്നി​ല്ല. കു​റ​ച്ചു കാ​ല​ത്തേ​ക്ക് ത​ട​ഞ്ഞുവയ്​ക്കാ​ന്‍ ക​ഴി​യു​മാ​യി​രി​ക്കും. എ​ല്ലാ കാ​ല​ത്തും സി​പി​​എ​മ്മി​നക​ത്തെ കാ​ര്യ​ങ്ങ​ള്‍ ഒ​തു​ക്കിവയ്​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.