യുവാവ് പുഴയിൽ വീണു മരിച്ചു
Thursday, November 14, 2024 1:00 AM IST
ഏലൂർ: ഏലൂർ മേത്താനം പാലത്തിനു സമീപം യുവാവ് പുഴയിൽ വീണു മരിച്ച നിലയിൽ. കുറ്റിക്കാട്ടുകര പുതിയറോഡിൽ താമസിക്കുന്ന മറ്റപ്പള്ളി നികത്തിൽ വീട്ടിൽ ജോസിന്റെയും ജാൻസിയുടെയും മകൻ നിധിൻ ജോസ് (33) ആണു മരിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടോടെ കൂട്ടുകാർക്കൊപ്പം പാലത്തിന്റെ കൈവരിയിൽ ഇരിക്കുകയായിരുന്ന നിധിൻ പിടിവിട്ട് മറിഞ്ഞു പുഴയിലേക്കു വീഴുകയായിരുന്നെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു.
ഏലൂരിൽനിന്നും ഗാന്ധിനഗറിൽനിന്നും സ്കൂബ ടീം എത്തി രാവിലെ പതിനൊന്നോടെയാണു മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം കുറ്റിക്കാട്ടുകര സെന്റ് തോമസ് പള്ളിയിൽ നടത്തി.