ശബരിമല റോപ് വേ: പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പരിഗണിക്കും
Thursday, November 14, 2024 1:57 AM IST
തിരുവനന്തപുരം: പന്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും അവശ്യ സാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരേയും എത്തിക്കുന്നതിനുള്ള ശബരിമല റോപ് വേ ഉപതെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമുള്ള മന്ത്രിസഭ പരിഗണിക്കും.
250 കോടി രൂപ ചെലവിൽ 270 മീറ്റർ ദൂരത്തിലാണ് റോപ് വേ നിർമിക്കുക. 10 മിനിറ്റു കൊണ്ടു റോപ് വേ വഴി പന്പ ഹിൽ ടോപ്പിൽ നിന്ന് സന്നിധാനത്ത് എത്താം.
നേരത്തേ ഏഴു പില്ലറുകളാണ് വിഭാവനം ചെയ്തിരുന്നത്. ഇതു നടപ്പാക്കിയാൽ 300 വൻമരങ്ങൾ മുറിച്ചു നീക്കേണ്ടി വരുമായിരുന്നു. എന്നാൽ, പുതുക്കിയ രൂപരേഖയിൽ പില്ലറുകളുടെ എണ്ണം അഞ്ചായി ചുരുക്കിയതോടെ മുറിച്ചു മാറ്റേണ്ടി വരുന്ന മരങ്ങളുടെ എണ്ണം 80 ആയി കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
പ്ലാസിറ്റിക് മാലിന്യം ഒഴിവാക്കുന്നതിനായി കേരളത്തിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന സിനിമാ താരങ്ങൾ അടക്കമുള്ളവരെ ഉപയോഗപ്പെടുത്തി പ്രചാരണ വീഡിയോകൾ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.