കോ​​​ഴി​​​ക്കോ​​​ട്: ഇ.പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ പു​​​സ്ത​​​ക​​വി​​​വാ​​​ദം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തോ​​​ടെ അ​​​വ​​​സാ​​​നി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. വി​​​ഷ​​​യം വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​ക്കു​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സ​​​മീ​​​പ​​​നം സ​​​ദു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മ​​​ല്ല.

പാ​​​ല​​​ക്കാ​​​ട്ടെയും ചേ​​​ല​​​ക്ക​​​ര​​​യി​​​ലെ​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്നേ​​​റ്റം ത​​​ട​​​യു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. ഇ.​​​പി. പ​​​റ​​​യാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ ബു​​​ക്കി​​​ലു​​​ണ്ടെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. പ്ര​​​കാ​​​ശ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത് ഇ.​​​പി​​​യാ​​​ണ്. ഇ.​​​പി മ​​നഃ​​പൂ​​​ർ​​​വം പ്ര​​​ചാ​​​ര​​​വേ​​​ല സൃ​​​ഷ്ടി​​​ക്കി​​​ല്ല.


ഇ.​​​പി പ​​​റ​​​യു​​​ന്ന​​​താ​​​ണോ പ്ര​​​സാ​​​ദ​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​താ​​​ണോ വി​​​ശ്വ​​​സി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക എ​​​ന്ന​​​ത് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് വ്യ​​​ക്ത​​​മാ​​​കു​​​ക. ‘പ​​​രി​​​പ്പു​​​വ​​​ട​​​യ്ക്കും ക​​​ട്ട​​​ൻ ചാ​​​യ​​​യ്ക്കും’ ആ​​​രും എ​​​തി​​​ര​​​ല്ല. പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നം ആ​​​ലോ​​​ചി​​​ച്ച​​​ശേ​​​ഷം വ്യ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നും ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.