ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ
Wednesday, November 13, 2024 1:58 AM IST
തിരുവനന്തപുരം: മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ശിശുദിനമായ നാളെ ഹരിതസഭ സംഘടിപ്പിക്കും.
മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയിൽ രണ്ടു ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കോർപറേഷൻ പരിധിയിൽ സ്കൂളുകളുടെ എണ്ണം അനുസരിച്ച് ഒന്നിലധികം ഹരിതസഭ സംഘടിപ്പിക്കും.