കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിനു പുതിയ ടോള്‍ ഫ്രീ നമ്പര്‍
Thursday, November 14, 2024 1:00 AM IST
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങി. കോള്‍ സെന്റര്‍ ടോള്‍ ഫ്രീ നമ്പര്‍ 18008908281. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ നമ്പര്‍ സേവനം.
വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള മറ്റു നമ്പരുകള്‍ (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ): തിരുവനന്തപുരം കോള്‍ സെന്റര്‍ നമ്പര്‍: 04712465500. പൊതുവായ അന്വേഷണങ്ങള്‍ക്ക്:
7736850515. പ്രവാസി ഡിവിഡന്റ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക്: 8078550515.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 04712785 500. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ അന്വേഷണങ്ങള്‍ ക്ക്: 04842331066. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ അന്വേഷണങ്ങള്‍ക്ക്: 0495230 4604. മലപ്പുറം ജില്ല: 04832734 604.