കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ സി​​​റ്റിം​​​ഗ് ജ​​​ഡ്ജി​​​മാ​​​രും ജു​​​ഡീ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും ഉ​​​ള്‍​പ്പെ​​​ട്ട വാട്‌​​​സ് ആ​​​പ് ഗ്രൂ​​​പ്പി​​​നെ​​​തിരേ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ രം​​​ഗ​​​ത്ത്.

ലോ​​​യേ​​​ഴ്‌​​​സ് ന്യൂ​​​സ് നെ​​​റ്റ് വ​​​ര്‍​ക്ക് എ​​​ന്ന വാ​​​ട്‌​​​സ് ആ​​​പ് ഗ്രൂ​​​പ്പി​​​നെ​​​തി​​​രേ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റി​​​സി​​​ന് അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​നി​​​ടെ​ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​ണ്ടാ​​ക്കി​​യ​​ത് വാ​​​ട്‌​​​സാ​​​പ്പ് ഗ്രൂ​​​പ്പ് അ​​​ഡ്മി​​​നു​​​ള്‍​പ്പെ​​​ടെ ചേ​​​ര്‍​ന്നാ​​​ണെ​​ന്നും ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്.


സു​​​പ്രീംകോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീസി​​​നെ​​​യും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.​

സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര​​​ട​​​ക്കു​​​മു​​​ള്ള ഗ്രൂ​​​പ്പി​​​ല്‍ ജ​​​ഡ്ജി​​​മാ​​​ര്‍ കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​ത് അ​​​നു​​​ചി​​​ത​​​മാ​​​ണെ​​​ന്നാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​ന്‍റെ വാ​​​ദം.