തൃ​​​ശൂ​​​ർ: റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ട്രാ​​​ക്ക് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കവേ ട്രെ​​​യി​​​നി​​​ടി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​റു​​​ടെ ര​​​ണ്ടു കാ​​​ലു​​​ക​​​ളും അ​​​റ്റു. ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​നി ഒ​​​റ്റ​​​മാം​​​വി​​​ള​​​യി​​​ൽ ജെ. ​​​ശു​​​ഭ​​​കു​​​മാ​​​രി​​​യ​​​മ്മ (45)​​​യു​​​ടെ കാ​​​ലു​​​ക​​​ളാ​​​ണ് അ​​​റ്റു​​​പോ​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു ദാ​​​രു​​​ണ​​​മാ​​​യ അ​​​പ​​​ക​​​ടം. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന്‍റെ ര​​​ണ്ടാം പ്ലാ​​​റ്റ്ഫോ​​​മി​​​ൽ​​​നി​​​ന്ന് ഒ​​​ന്നാം പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്കു മാ​​​റി​​​ക്ക​​​യ​​​റാ​​​ൻ ട്രാ​​​ക്ക് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കൊ​​​ച്ചു​​​വേ​​​ളി കോ​​​ർ​​​ബ എ​​​ക്സ്പ്ര​​​സ് ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി​​​യെ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​രും റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സും ചേ​​​ർ​​​ന്നാ​​​ണ് ഇ​​​വ​​​രെ ട്രാ​​​ക്കി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.


നേ​​​ര​​​ത്തേ തൃ​​​ശൂ​​​രി​​​ൽ ജോ​​​ലി​​​ചെ​​​യ്തി​​​രു​​​ന്ന ശു​​​ഭ​​​കു​​​മാ​​​രി​​​യ​​​മ്മ കൊ​​​ല്ല​​​ത്തേ​​​ക്കു മാ​​​റ്റം കി​​​ട്ടി​​​പ്പോ​​​യ​​​തി​​​നു​​​ശേ​​​ഷം ജോ​​​ലി​​​സം​​​ബ​​​ന്ധ​​​മാ​​​യ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി തൃ​​​ശൂ​​​രി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ ആ​​​ദ്യം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ർ​​​ന്നു വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി തൃ​​​ശൂ​​​രി​​​ലെ​​​ത​​​ന്നെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കും മാ​​​റ്റി.