ക​​​ണ്ണൂ​​​ർ: ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക നേ​​​താ​​​വാ​​​യി​​​രു​​​ന്ന എ​​​ൻ.​​​സി. ശേ​​​ഖ​​​റു​​​ടെ സ്‌​​​മ​​​ര​​​ണാ​​​ർ​​​ത്ഥം എ​​​ൻ.​​​സി. ശേ​​​ഖ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന പ​​​ത്തൊ​​​ന്പതാ​​​മ​​​ത്തെ പു​​​ര​​​സ്‌​​​കാ​​​രം മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ഹാ​​​ന​​​ട​​​ൻ മ​​​ധു​​​വി​​​ന്.

ച​​​ല​​​ച്ചി​​​ത്ര​​​രം​​​ഗ​​​ത്ത് ബ​​​ഹു​​​മു​​​ഖ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ത​​​ന്‍റേ​​​താ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളി​​​ലൂ​​​ടെ​​​യും മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യു​​​ടെ അ​​​വി​​​ഭാ​​​ജ്യ​​​ഘ​​​ട​​​ക​​​മാ​​​യി മാ​​​റി​​​യ ഉ​​​ജ്വ​​​ല​​​പ്ര​​​തി​​​ഭ​​​യ്ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണ് മ​​​ധു​​​വി​​​നെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്നു പു​​​ര​​​സ്കാ​​​ര സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.

എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും ക​​​വി​​​യും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ എ​​​ൻ. പ്ര​​​ഭാ​​​വ​​​ർ​​മ, ഡോ. വി.​​​പി.​​​പി. മു​​​സ്‌​​​ത​​​ഫ, ഇ​​​ട​​​യ​​​ത്ത് ര​​​വി എ​​​ന്നി​​​വ​​​രും ഉ​​​ൾ​​​പ്പെ​​​ട്ട ക​​​മ്മി​​​റ്റി​​​യാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


10,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പു​​​ര​​​സ്‌​​​കാ​​​രം എ​​​ൻ.​​​സി. ശേ​​​ഖ​​​റു​​​ടെ മു​​​പ്പ​​​ത്തി​​​യെ​​​ട്ടാ​​​മ​​​ത് ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ച് ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള മ​​​ധു​​​വി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ വ​​​ച്ച് ന​​​ൽ​​​കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ, ഡോ.​​​ വി.​​​പി.​​​പി. മു​​​സ്ത​​​ഫ, ഇ​​​ട​​​യ​​​ത്ത് ര​​​വി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.