കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ പെ​ന്‍​ഷ​ന്‍ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി അ​ഖി​ല്‍ സി. ​വ​ര്‍​ഗീ​സ് സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ പെ​ന്‍​ഷ​ന്‍ ഫ​ണ്ട് 2.39 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഇ​യാ​ള്‍ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണ്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ലാ​ണ് അ​ഖി​ല്‍ സി. ​വ​ര്‍​ഗീ​സി​ന്‍റെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സം​ഭ​വം വി​വാ​ദ​മാ​യ തി​നെ​ത്തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ട​പ​ടി മ​ര​വി​പ്പി​ച്ചു.

വൈ​ക്ക​ത്തു​നി​ന്നു ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കാ​ണു മാ​റ്റം ന​ല്കി​യി​രി​ക്കു​ന്ന​ത്. ഫ​ണ്ട് ത​ട്ടി​പ്പി​നെ​തു​ട​ര്‍​ന്ന് ആ​റു മാ​സ​ത്തേ​ക്ക് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട അ​ഖി​ലി​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ല​വ​ധി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കാ​ത്തി​നെ​ത്തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, സ്ഥ​ലം​മാ​റ്റ​പ്പ​ട്ടി​ക​യി​ൽ അ​ഖി​ല്‍ ഉ​ള്‍​പ്പെ​ട്ട​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സാ​ങ്കേ​തി​ക ന​ട​പ​ടി മാ​ത്ര​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.