ക​​​​ണ്ണൂ​​​​ർ: എ​​​​ഡി​​​​എം. ന​​​​വീ​​​​ൻ ബാ​​​​ബു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ കേ​​​​സി​​​​ൽ പെ​​​​ട്രോ​​​​ൾ പ​​​​മ്പ് സം​​​​ര​​​​ംഭ​​​​ക​​​​നാ​​​​യ ടി.​​​​വി. പ്ര​​​​ശാ​​​​ന്ത​​​​ൻ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​നു മു​​​​ന്പാ​​​​കെ മൊ​​​​ഴി ന​​​​ൽ​​​​കി. ഇ​​​​ന്ന​​​​ലെ ക​​​​ണ്ണൂ​​​​ർ ടൗ​​​​ൺ സ്റ്റേ​​​​ഷ​​​​നി​​​​ൽ ഹാ​​​​ജ​​​​രാ​​​​യാ​​​​ണു മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​ത്. ത​​​​നി​​​​ക്ക് ര​​​​ണ്ടു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒ​​​​പ്പു​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ന്നാ​​​ണു പ്ര​​​​ശാ​​​​ന്ത​​​​ൻ ടൗ​​​​ൺ എ​​​​സ്എ​​​​ച്ച്ഒ ശ്രീ​​​​ജി​​​​ത്ത് കൊ​​​​ടേ​​​​രി​​​​ക്കു മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​ത്.

നേ​​​​രത്തേ പാ​​​​ട്ട​​​​ക്ക​​​​രാ​​​​ർ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ പെ​​​​ട്രോ​​​​ൾ പ​​​​ന്പി​​​​ന് സ്ഥ​​​​ലം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു ന​​​​ൽ​​​​കി​​​​യ രേ​​​​ഖ​​​​യി​​​​ലും എ​​​​ഡി​​​​എം ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​നെ​​​​തി​​​​രേ ന​​​​ൽ​​​​കി​​​​യെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലും ര​​​​ണ്ടു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പേ​​​​രും ഒ​​​​പ്പു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഒ​​​​ന്നി​​​​ൽ ടി.​​​​വി. പ്ര​​​​ശാ​​​​ന്ത് എ​​​​ന്നും മ​​​​റ്റൊ​​​​ന്നി​​​​ൽ ടി.​​​​വി. പ്ര​​​​ശാ​​​​ന്ത​​​​ൻ എ​​​​ന്നു​​​​മാ​​​​ണ് പേ​​​​ര് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് ഏ​​​​റെ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു.


ഇ​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​നും ദി​​​​വ്യ​​​​യു​​​​ടെ മൊ​​​​ഴി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​റ്റു ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ച്ച​​​​റി​​​​യാ​​​​നു​​​​മാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം പ്ര​​​​ശാ​​​​ന്ത​​​​നെ മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കാ​​​​ൻ വി​​​​ളി​​​​പ്പി​​​​ച്ച​​​​ത്.