കൊ​​​ച്ചി: ഫോ​​​ര്‍​ട്ട്‌​​​കൊ​​​ച്ചി​​​യി​​​ല്‍ ത​​​ക​​​ര്‍​ന്നു​​കി​​​ട​​​ന്ന കാ​​​ന​​​യി​​​ല്‍ വീ​​​ണ് വി​​​ദേ​​​ശ ടൂ​​​റി​​​സ്റ്റി​​ന്‍റെ കാ​​​ലൊ​​​ടി​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ല്‍ കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​നെ രൂ​​​ക്ഷ​​മാ​​യി വി​​​മ​​​ര്‍​ശി​​ച്ച് ഹൈ​​​ക്കോ​​​ട​​​തി.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മെ​​​ന്ന് അ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ഴും ന​​​ട​​​ക്കാ​​​ന്‍ പോ​​​ലും പ​​​റ്റാ​​​ത്ത ന​​​ഗ​​​ര​​​മാ​​​യി കൊ​​​ച്ചി മാ​​​റി. ന​​​ട​​​ക്കാ​​​ന്‍ പോ​​​ലും പേ​​​ടി​​​ക്കേ​​​ണ്ട നാ​​​ടെ​​​ന്നു മ​​​റു​​നാ​​​ട്ടു​​​കാ​​​ര്‍ ക​​​രു​​​തി​​​യാ​​​ല്‍ ഇ​​​വി​​​ടെ​ എ​​​ങ്ങ​​​നെ ടൂ​​​റി​​​സം വ​​​ള​​​രു​​​മെ​​​ന്നും കോ​​​ട​​​തി ചോ​​​ദി​​​ച്ചു.

ഇ​​​ത്ത​​​രം സ​​​ഭ​​​വ​​​ങ്ങ​​​ള്‍ നാ​​​ണ​​​ക്കേ​​​ടാ​​​ണ്. ടൂ​​​റി​​​സം മാ​​​പ്പി​​​ല്‍ കൊ​​​ച്ചി​​​യെ മാ​​​ത്ര​​​മ​​​ല്ല, കേ​​​ര​​​ള​​​ത്തെ​​ത്ത​​ന്നെ ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണി​​​ത്. ഇ​​​തേ​​​ക്കു​​​റി​​​ച്ചൊ​​​ക്കെ അ​​​വ​​​രു​​​ടെ രാ​​​ജ്യ​​​ത്ത് പോ​​​യി എ​​​ന്താ​​​കും പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നും കൊ​​​ച്ചി​​​യെ​​​ക്കു​​​റി​​​ച്ചും കേ​​​ര​​​ള​​​ത്തെ​​​ക്കു​​​റി​​​ച്ചും പു​​​റം​​ലോ​​​കം എ​​​ന്തു ചി​​​ന്തി​​​ക്കു​​​മെ​​​ന്നും ജ​​​സ്റ്റി​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ചോ​​​ദി​​​ച്ചു.


കൊ​​​ച്ചി​​​യി​​​ലെ റോ​​​ഡു​​​ക​​​ളു​​​ടെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ വാ​​​ക്കാ​​​ലു​​​ള്ള വി​​​മ​​​ര്‍​ശ​​​നം. സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ല്‍നി​​​ന്ന് വി​​​ശ​​​ദീ​​​ക​​​ര​​​ണം നേ​​​ടി.