ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
Thursday, November 14, 2024 1:00 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ 2022 മാർച്ച് മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശദായ അടവ് മുടങ്ങിയതിനാൽ അംഗത്വം റദ്ദായ അംഗങ്ങൾക്ക് നവംബർ 15 മുതൽ ഡിസംബർ 15 വരെ പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം.
മുൻകാലങ്ങളിൽ അദാലത്ത് വഴി അംഗത്വം പുതുക്കിയിട്ടുള്ളവരും നിലവിൽ സജീവ അംഗങ്ങൾ അല്ലാത്തവരുമായവർക്ക് അംഗത്വം പുതുക്കാം. വിശദവിവരങ്ങൾക്ക്: 0471-2325582, 8330010855.