ലൈംഗികാതിക്രമം: സിപിഎം നേതാവിന്റെ ഹര്‍ജിയിലെ വിവരങ്ങള്‍ വ്യാജമെന്ന് പരാതിക്കാരി
Thursday, November 14, 2024 1:57 AM IST
കൊച്ചി: ലൈംഗിക അതിക്രമ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന ആലപ്പുഴയിലെ സിപിഎം നേതാവിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലെ വിവരങ്ങള്‍ വ്യാജമെന്നാരോപിച്ച് പരാതിക്കാരി ഹൈക്കോടതിയില്‍.
തന്റേതായി നല്കിയ സത്യവാങ്മൂലവും അതിലെ ഒപ്പും വ്യാജമാണെന്ന് വ്യക്തമാക്കിയാണ് ജനാധിപത്യ മഹിളാ അസോസിയേഷന് മുന്‍ നേതാവ് കൂടിയായ പരാതിക്കാരി എതിര് സത്യവാങ്മൂലം നല്‍കിയത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 27ന് സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി എസ്.എം. ഇക്ബാല്‍ പാര്‍ട്ടി ഓഫീസില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു കേസ്. പാര്‍ട്ടി സെക്രട്ടറിക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ പ്രതി വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷവും പാര്‍ട്ടിയില്‍നിന്നു നീതി കിട്ടാതെ വന്നപ്പോഴാണ് പോലീസിനെ സമീപിച്ചതെന്നും പരാതി ക്കാരി പറഞ്ഞു.