ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിൽ ഇളവ്: മന്ത്രി ബിന്ദു
Thursday, November 14, 2024 1:57 AM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് പൊതുസ്ഥലം മാറ്റത്തിൽ അർഹമായ ഇളവും മുൻഗണനയും നൽകി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.