മന്ത്രിമാർ ഉപതെരഞ്ഞെടുപ്പ് തിരക്കിൽ; മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റി
Thursday, November 14, 2024 1:00 AM IST
തിരുവനന്തപുരം: മന്ത്രിമാർ ഉപതെരഞ്ഞെടുപ്പു തിരക്കിൽ ആയിരുന്ന സാഹചര്യത്തിൽ ഇന്നലെ ചേരേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്നത്തേക്കു മാറ്റി. മന്ത്രിമാരിൽ പലരും ഉപതെരഞ്ഞെടുപ്പു നടന്ന മണ്ഡലങ്ങളിലെ ചുമതലയിലായിരുന്നു.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ അജൻഡകളില്ലാതെ ഓണ്‍ലൈനായാണ് മന്ത്രിസഭ ചേർന്നിരുന്നത്. മന്ത്രിമാർ തലസ്ഥാനത്തെത്തിയാൽ ഇന്നു നേരിട്ട് മന്ത്രിസഭയോഗം ചേരും.
മന്ത്രിമാരെല്ലാം ഉപതെരഞ്ഞെടുപ്പു ചുമതലയിൽ ആയ സാഹചര്യത്തിൽ പല വകുപ്പുകളിലും ഭരണപരമായ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.