തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല പ​​​​തി​​​​നെ​​​​ട്ടാം പ​​​​ടി​​​​ക്കു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റു​​​​ന്പോ​​​​ൾ ഭ​​​​ക്ത​​​​ർ മൊ​​​​ബൈ​​​​ൽ ഫോ​​​​ണ്‍ സ്വി​​​​ച്ച് ഓ​​​​ഫ് ചെ​​​​യ്യ​​​​ണം.

ക്ഷേ​​​​ത്ര​​​​ത്തി​​​​ന​​​​ക​​​​ത്തെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ വ​​​​രെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ചാ​​​​ര ലം​​​​ഘ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ത​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ന് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നു തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ​​​​സ്. പ്ര​​​​ശാ​​​​ന്ത് പ​​​​റ​​​​ഞ്ഞു.

പ​​​​തി​​​​നെ​​​​ട്ടാം പ​​​​ടി ക​​​​യ​​​​റു​​​​ന്ന​​​​തു മു​​​​ത​​​​ൽ മാ​​​​ളി​​​​ക​​​​പ്പു​​​​റം ക്ഷേ​​​​ത്ര ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​തു വ​​​​രെ​​​​യാ​​​​ണ് മൊ​​​​ബൈ​​​​ൽ സ്വി​​​​ച്ച് ഓ​​​​ഫ് ചെ​​​​യ്യേ​​​​ണ്ട​​​​ത്.​​​ ക്ലീ​​​​നിം​​​​ഗ് സ​​​​മ​​​​യം ഒ​​​​ഴി​​​​കെ ദ​​​​ർ​​​​ശ​​​​ന സ​​​​മ​​​​യ​​​​ത്ത് സൗ​​​​ജ​​​​ന്യ അ​​​​ന്ന​​​​ദാ​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. രാ​​​​വി​​​​ലെ ഉ​​​​പ്പു​​​​മാ​​​​വും ക​​​​ട​​​​ല​​​​ക്ക​​​​റി​​​​യും വൈ​​​​കു​​​​ന്നേ​​​​കം ക​​​​ഞ്ഞി​​​​യും ക​​​​റി​​​​യു​​​​മാ​​​​കും ഉ​​​​ണ്ടാ​​​​കു​​​​ക.


അ​​​​ത്യാ​​​​വ​​​​ശ്യ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​ര​​​​വും ഉ​​​​പ്പു​​​​മാ​​​​വു​​​​ണ്ടാ​​​​കും. ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ യോ​​​​ഗ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് മെ​​​​നു ക്ര​​​​മീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.