ഗൂഢാലോചന നടത്തിയത് ആരെന്ന് ഇ.പി. വ്യക്തമാക്കണമെന്ന് ബിജെപി
Thursday, November 14, 2024 1:00 AM IST
കോഴിക്കോട്: ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്കെതിരേ ഗൂഢാലോചന നടത്തിയത് ആരെന്ന് ഇ.പി. ജയരാജന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്. ഡിസി ബുക്സ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ്.
ആ സ്ഥാപനമാണ് ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതെന്നു പറഞ്ഞിട്ടുള്ളത്. താൻ പറയാതെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നാണു ജയരാജന്റെ വാദം.
ഇ.പി.ജയരാജന് എതിരായി വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും എം.ടി. രമേശ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം എല്ലാവരും ജയരാജന്റെ പുസ്തകത്തിന് പിന്നാലെ പോകണമെന്ന് ആർക്കാണ് വാശിയെന്നും രമേശ് ചോദിച്ചു.