മന്ത്രി സെന്തിൽ ബാലാജിയുടെ നേതൃത്വത്തിൽ പരിശോധന
1461554
Wednesday, October 16, 2024 6:47 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ കനത്ത മഴ നാശം വിതച്ച പ്രദേശങ്ങളിൽ വൈദ്യുതി മന്ത്രിയും കോയമ്പത്തൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ സെന്തിൽ ബാലാജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ടും കനാലുകൾ നിറഞ്ഞു കവിഞ്ഞതും നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.
ദുരിതാശ്വാസ ക്യാന്പുകളും സന്ദർശിച്ചു. കോയമ്പത്തൂർ ജില്ലാ കളക്ടർ ക്രാന്തികുമാർ പതി, കോർപറേഷൻ കമ്മീഷണർ എം. ശിവഗുരു പ്രഭാകരൻ, മറ്റു മുനിസിപ്പൽ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.