സാൻജോ ഫാർമസി കോളജിൽ വിദ്യാഭ്യാസ പുരസ്കാരവിതരണം
1461233
Tuesday, October 15, 2024 6:04 AM IST
പാലക്കാട്: വെള്ളപ്പാറ സാൻജോ ഫാർമസി കോളജിൽ വിവിധ ദേശീയ- അന്തർദേശീയ യൂണിവേഴ്സിറ്റികളുമായുള്ള സഹകരണത്തിന്റെ ഭാഗമായി ലഭിച്ച പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോളജ് ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവ. ഡോ. സനിൽ ജോസ് എഫ്ആർഎസ്എൽ പുരസ്കാരം ഏറ്റുവാങ്ങി.
വികാരി ജനറാൾ മോണ്‍ ജീജോ ചാലയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് കുളന്പള്ളി, ബർസാർ ഫാ. റെനി കാഞ്ഞിരത്തിങ്കൽ, കോളജ് പ്രിൻസിപ്പൽ ഡോ. കെ.ആർ. വിനോദ്, കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആസിഫ് തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. പി.എം. വിദ്യ സ്വാഗതവും ടി. പൂർണിമ നന്ദിയും പറഞ്ഞു.