ചു​ള്ളി​യാം​കു​ളം ജ​ന​വാ​സമേ​ഖ​ല​യി​ൽ തൈ​ക്കൊ​മ്പ​ൻ; ര​ണ്ടേ​ക്ക​റി​ലെ തെ​ങ്ങിൻതോ​ട്ടം ന​ശി​പ്പി​ച്ചു
Sunday, July 7, 2024 7:03 AM IST
ക​ല്ല​ടി​ക്കോ​ട്‌: ചു​ള്ളി​യാം​കു​ളം ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ കാ​ട്ടാ​ന തെ​ങ്ങും​തോ​ട്ടം ന​ശി​പ്പി​ച്ചു. ​മൂ​ന്നേ​ക്ക​ർ സി​റ്റി​യി​ലെ മേ​മ​ന ബാ​ബു, മേ​മ​ന ജോ​സ്‌ എ​ന്നി​വ​രു​ടെ മൂ​ന്നു വ​ർ​ഷം പ്രാ​യ​മ​ായ തെ​ങ്ങി​ൻ തൈ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്‌.

ഇ​ന്ന​ലെ വെ​ളു​പ്പി​നെ സ​മീ​പ​ത്തെ ര​ണ്ട്‌ റ​ബ​ർ മ​ര​ങ്ങ​ൾ ച​വി​ട്ടി വൈ​ദ്യു​തി വേ​ലി​യു​ടെ മു​ക​ളി​ലേ​ക്ക്‌ മ​റി​ച്ചി​ട്ട്‌ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​ണ് ര​ണ്ടേ​ക്ക​ർ വ​രു​ന്ന തെ​ങ്ങിൻതോ​ട്ട​ത്തി​ൽ ക​യ​റി​യ​ത്‌. കൂ​മ​ൻ കു​ണ്ട്‌ ഭാ​ഗ​ത്തു നി​ന്നും വ​ന്ന തൈ​കൊ​മ്പ​ൻ പ​ടി​ഞ്ഞാ​റേ​ട​ത്ത്‌ സാ​ബു​വി​ന്‍റെ റ​ബർ തോ​ട്ട​ത്തി​ലൂ​ടെ ക​യ​റി മേ​മ​ന​ക്കാ​രു​ടെ വൈദ്യുതി വേ​ലി ത​ക​ർ​ക്കു​ക​യ​യി​രു​ന്നു.

തൈ​കൊ​മ്പ​ൻ എ​ന്ന് ചു​ള്ളി​യാംകുളത്തുകാ​ർ വി​ളി​ക്കു​ന്ന ഈ ​ആ​ന​യ്ക്ക്‌ തെ​ങ്ങിൻ ​തൈ​ക​ള​ണ​ത്രേ ഇ​ഷ്ട ഭക്ഷണം. ക​ഴി​ഞ്ഞ കു​റേ​ദി​വ​സ​ങ്ങ​ളാ​യി മ​രു​തും​ക​ട്‌ വ​ഴു​ക്ക​പ്പാ​റ ദേ​വ​സ്വം മ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ചെ​റു​മ​ല, ക​രി​മ​ല, മീ​ൻ വ​ല്ലം, കൂ​മ​ൻ​കു​ണ്ട്‌,അ​രി​പ്പ​ൻ, മ​ണ​ലി, അ​റ്റി​ല, മ​രു​തും​കാ​ട്‌, പാ​ങ്ങ്‌ തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം സ്ഥി​ര​മാ​യു​ണ്ട്‌. രാ​വി​ലെ പാ​ൽ കൊ​ണ്ടു പോ​കു​ന്ന ക്ഷീ​ര ക​ർ​ഷ​ക​രും റ​ബർ ടാ​പ്പി​ംഗിനു പോ​കു​ന്ന പ​ണി​ക്കാ​രും കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്‌ തു​ടങ്ങി​യ സ്ഥ​ല​ങ്ങ​ലി​ലേ​യ്ക്ക്‌ പ​ഠി​ക്കാ​നാ​യി പോ​കു​ന്ന​വ​രും കാ​ട്ടാ​ന​ക​ളെ പേ​ടി​ച്ചാ​ണ് പോ​കു​ന്ന​ത്‌. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​യി കാ​ട്ടാ​ന പ​ക​ൽ സ​മ​യ​ത്തും നാ​ട്ടി​ലൂ​ടെ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​തും പ​തി​വാ​ണ്.


കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ​ഞ്ജു, ജോ​ഷി എ​ന്നി​വ​ർ​ക്ക്‌ പ​രി​ക്കേ​റ്റി​രു​ന്നു. കൃ​ത്യ​മാ​യ ന​ഷ്ട പ​രി​ഹാ​രം പോ​ലും ന​ൽ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്‌. വ​ന​ത്തോ​ട്‌ ചേ​ർ​ന്ന് വൈ​ദ്യു​തി വേ​ലി​യും സൗ​രോ​ർ​ജ വേ​ലി​യും നി​ർ​മി​ച്ചെ​ങ്കി​ലും തു​ട​ർ പ​രി​ച​ര​ണ​മി​ല്ലാ​ത്ത​തുമൂ​ലം ക​ർ​ഷ​ക​ർ​ക്ക്‌ ഉ​പ​കാ​ര​പ്പെ​ടു​ന്നില്ല. ട്ര​ഞ്ചുക​ൾ നി​ർ​മി​ച്ച് ചു​റ്റും റെയി​ൽ ബാ​ർ സ്ഥാ​പി​ച്ച്‌ വന്യമൃഗങ്ങൾ കൃ​ഷി​യി​ട​ത്തി​ലേ​യ്ക്ക്‌ ഇ​റ​ങ്ങു​ന്ന​ത്‌ ശാ​ശ്വ​ത​മാ​യി ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്‌.