മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ജില്ലാ മാർച്ച്
1459155
Saturday, October 5, 2024 8:02 AM IST
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരേയും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി ജില്ലാകമ്മിറ്റി കളക്ടറേറ്റിലേക്കു മാർച്ചു നടത്തി. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കൊള്ളമുതൽ പങ്കുവയ്ക്കുന്ന കൊള്ളക്കാരെപ്പോലെയാണു എംഎൽഎ അൻവറും മുഖ്യമന്ത്രിയും പെരുമാറുന്നതെന്നു കൃഷ്ണകുമാർ ആരോപിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ നേതാക്കളായ പി. വേണുഗോപാലൻ, എ.കെ. ഓമനക്കുട്ടൻ, എൻ. ശിവരാജൻ, ബി. മനോജ്, രവി അടിയത്, എം. സുരേന്ദ്രൻ, സി. മധു, സുമതി സുരേഷ്, നവീൻ വടക്കന്തറ, വേണു വടവന്നൂർ, ഷണ്മുഖൻ, പി. സത്യഭാമ എന്നിവർ പ്രസംഗിച്ചു.