മേഴ്സി കോളജ് ഡയമണ്ട് ജൂബിലി ആഘോഷസമാപനം ഇന്ന്
1459160
Saturday, October 5, 2024 8:02 AM IST
പാലക്കാട്: മേഴ്സി കോളജ് ഡയമണ്ട് ജൂബിലി ആഘോഷസമാപനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തും.
വി.കെ. ശ്രീകണ്ഠൻ എംപി, ആലുവ സിഎംസി ജനറലേറ്റ് ജനറൽ കൗണ്‍സിലർ സിസ്റ്റർ റോസ് ലിൻ സിഎംസി എന്നിവർ ആശംസകളർപ്പിക്കും.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ടി.എഫ്. ജോറി റിപ്പോർട്ട് അവതരിപ്പിക്കും. കോളജ് ലോക്കൽ മാനേജർ ഡോ. സിസ്റ്റർ യൂഷ്മ മൊമന്റോ വിതരണം ചെയ്യും.
പാലക്കാട് ജയ്ക്രിസ്റ്റോ പ്രോവിൻസ് മാനേജരും പ്രോവിൻഷ്യൽ സുപ്പീരിയറുമായ ഡോ. സിസ്റ്റർ ലിയോണി, പിടിഎ വൈസ് പ്രസിഡന്റ് വി. ഭവജൻ എന്നിവർ ജൂബിലി പ്രോജക്ട് ലോഞ്ചിംഗ് നിർവഹിക്കും. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എൻ.എം. ലൗലി മുൻപ്രിൻസിപ്പൽമാരെ ആദരിക്കും.
കോളജ് മാഗസിൻ പ്രകാശനം സെന്റ് റാഫേൽസ് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ നിർവഹിക്കും.
അസോസിയേറ്റ് പ്രഫസർ ഡോ. മീന പി. കുമാർ സ്വാഗതവും അസിസ്റ്റന്റ് പ്രഫസർ ഡോ. രേഖ വാസുദേവൻ നന്ദിയും പറയും.