ലോകവയോജനദിനം: സിഗ്നേച്ചര്‍ കാമ്പയിന് സംഘടിപ്പിച്ചു
1458424
Wednesday, October 2, 2024 7:35 AM IST
പാലക്കാട്: ലോകവയോജനദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം വയോമിത്രം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലം നഗരസഭ-കേരള സാമൂഹ്യ സുരക്ഷാ മിഷന്-ജനമൈത്രി പോലീസ് ഒറ്റപ്പാലം എന്നിവയുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തത്തോടെ ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ സിഗ്നേച്ചര്‍ കാമ്പയിന് സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ജാനകിദേവി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ പതിയില്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ബിനു രാമചന്ദ്രന്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. ദേവിക, എ.ആർ. സജിത്്, ബി. അഞ്ജു, സി. ദിവ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍ പ്രചരണവും നടന്നു. മുതിര്‍ന്ന വ്യക്തികളായ രണ്ട് ബസ് യാത്രികരെ സംരക്ഷണ സന്ദേശം പകര്‍ന്ന് ആദരിച്ചു. വയോജനസംരക്ഷണ പ്രതിജ്ഞയെടുത്ത് നൂറ് കണക്കിന് പേര് വയോജന സംരക്ഷണ ചുവരില്‍ ഒപ്പുവച്ചു.