വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം നടത്തി
1458420
Wednesday, October 2, 2024 7:35 AM IST
കോയമ്പത്തൂർ: വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിലിന്റെ ഓണാഘോഷം കാമരാജർ റോഡ് മണിമഹലിൽ നടന്നു. പ്രസിഡന്റ് സി.എസ്. അജിത്കുമാർ അധ്യക്ഷത വഹിച്ചു. കേരള വൈദ്യുതി മന്ത്രി കെ. കൃഷണൻകുട്ടി ആഘോഷം ഉദ്ഘാടനം ചെയ്തു.
ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ സി. ദേവിദാസ് വാര്യർ, ഫെഡറേഷന്റെ മുഖ്യ രക്ഷാധികാരികളായ കോറൽ സി. വിശ്വനാഥൻ, എം.കെ. സോമൻ മാത്യു എന്നിവർ മുഖ്യാതിഥികളായിരുന്നു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികളായ വി. ദിവാകരൻ, സി.വി. വേണുഗോപാൽ എഴുത്തുകാരനും അഭിനേതാവുമായ രതീഷ് വരവൂർ, ഗോകുൽകൃഷ്ണൻ എന്നിവർക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഭാരവാഹികളായ സി.എസ്. അജിത് കുമാർ, സി.സി. സണ്ണി, കെ. രവീന്ദ്രൻ, ടി ഷിബു, ഡോ. എ. രാജേന്ദ്ര പ്രസാദ്, എം. വിജയലക്ഷ്മി, രാജീവ് സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.