പേഴുംകരയിലെ വലിച്ചെറിയൽകേന്ദ്രം ഇനി പുത്തൻ "സ്നേഹാരാമം'
1458694
Thursday, October 3, 2024 6:51 AM IST
പാലക്കാട്: പേഴുംകരയിലെ സ്ഥിരം മാലിന്യം വലിച്ചെറിയൽകേന്ദ്രം വീണ്ടും മനോഹരമാക്കി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്. മൂക്കുപൊത്തിമാത്രം കടന്നുപോകാൻ കഴിയുമായിരുന്ന പ്രദേശം ഒരിക്കൽ സ്നേഹാരാമം നിർമിച്ചു മനോഹരമാക്കിയിരുന്നു.
വീണ്ടും ശുചീകരണ, സൗന്ദര്യവത്കരണ പ്രവൃത്തികളടക്കം നടത്തി പുത്തൻ സ്നേഹാരാമം ഒരുക്കിയിരിക്കുകയാണ് അധികൃതർ.
പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് സ്നേഹാരാമം പൂർണതയിലെത്തിച്ചത്. പുതിയ സ്നേഹാരാമം പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദുവിന്റെ അധ്യക്ഷതിയിൽ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര ഉദ്ഘാടനംചെയതു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. സുനിത, ജില്ലാ പഞ്ചായത്ത് അംഗം കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.