ജില്ലാ അത്ലറ്റിക് മീറ്റ് : പാലക്കാട് ഒളിന്പിക് അത്ലറ്റിക് ക്ലബ് ഓവറോൾ ചാമ്പ്യന്മാർ
1459157
Saturday, October 5, 2024 8:02 AM IST
പാലക്കാട്: മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ജില്ലാ അത്ലറ്റിക് മീറ്റ് രണ്ടാംദിനത്തിനു പരിസമാപ്തിയാവുമ്പോൾ പാലക്കാട് ഒളിന്പിക് അത്ലറ്റിക് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. ജൂണിയർ, സീനിയർ മത്സരങ്ങൾ അവസാനിച്ചപ്പോഴാണ് 203 പോയിന്റുമായി ക്ലബ് ചാമ്പ്യന്മാരായത്. 23 സ്വർണവും 16 വെള്ളിയും എട്ടുവെങ്കലവുമാണ് ക്ലബിന്റെ നേട്ടം.
11 സ്വർണവും 13 വെള്ളിയും 10 വെങ്കലവും നേടി 126 പോയിന്റോടെ ചിറ്റൂർ യംഗ്സ്റ്റേഴ്സ് ക്ലബും 11 സ്വർണവും ഏഴുവെള്ളിയും നാലുവെങ്കലവുമായി 85 പോയിന്റോടെ പറളി ഹയർ സെക്കൻഡറി സ്കൂളും രണ്ടുംമൂന്നും സ്ഥാനത്തെത്തി.
ആറുസ്വർണവും ഏഴുവെള്ളിയും മൂന്നുവെങ്കലവുമായി 75 പോയിന്റോടെ ടീം ഷുവർ അത്ലറ്റിക് ക്ലബ് നാലാംസ്ഥാനത്തും അഞ്ചുസ്വർണവും ഒമ്പതുവെള്ളിയും അഞ്ചുവെങ്കലവും നേടി 64 പോയിന്റോടെ എച്ച്എസ്എസ് മുണ്ടൂർ അഞ്ചാംസ്ഥാനത്തുമെത്തി.
മത്സരത്തിന്റെ സമാപനദിനമായ ഇന്ന് മിനി അത്ലറ്റിക് മത്സരങ്ങളാണു നടക്കുക.