ദേശീയപാത സർവീസ് റോഡ് നിർമാണം വേഗത്തിലാക്കണം: കേരള കോൺഗ്രസ്-എം
1458928
Friday, October 4, 2024 7:21 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരിമുതൽ വാണിയംപാറ വരെയുള്ള ദേശീയ പാതയുടെ ഇരുവശങ്ങളിലേയും സർവീസ് റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്നു കേരള കോൺഗ്രസ് -എം കണ്ണമ്പ്ര മണ്ഡലം കമ്മിറ്റി യോഗം എൻഎച്ച് അഥോറിറ്റിയോടാവശ്യപ്പെട്ടു.
വാണിയംപാറയിലെ അടിപ്പാത നിർമാണം വേഗത്തിലാക്കുക, പന്തലാംപാടത്തു വ്യവസായ പാർക്കിനായി ഏറ്റെടുത്തിരിക്കുന്ന ഭൂമി വെട്ടിത്തെളിച്ചു കാട്ടുപന്നിയുടെയുംമറ്റും ശല്യം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്- എം ജില്ലാ ജനറൽ സെക്രട്ടറി ബിജു പുലിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കണ്ണമ്പ്ര മണ്ഡലം പ്രസിഡന്റ് ജെയിംസ് പടമാടൻ അധ്യക്ഷത വഹിച്ചു. തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത്, ബിനു ചെറുനിലം, ജോയ് കുന്നത്തേടത്ത്, സീൻ ചെറുനിലം പ്രസംഗിച്ചു.