മൂർഖൻകടവ് തൂക്കുപാലം പുനർനിർമിക്കാൻ നടപടി
1458695
Thursday, October 3, 2024 6:51 AM IST
ഷൊർണൂർ: മൂർഖൻകടവ് തൂക്കുപാലം പുനർനിർമിക്കാൻ നടപടി. 2018ലെ പ്രളയത്തിൽ തകർന്നതാണ് വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ മൂർഖൻകടവ് തൂക്കുപാലം.
പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമൊപ്പം പി. മമ്മിക്കുട്ടി എംഎൽഎ തൂക്കുപാലവും പരിസരവും സന്ദർശിച്ചു.
സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപ ചെലവിലാണ് തൂക്കുപാലം പുനർമിക്കുന്നത്. എംഎൽഎയുടെ സന്ദർശനശേഷം കുറ്റാനശേരി വായനശാലയിൽ തൂക്കുപാലം പുനർനിർമിക്കുന്നതിനുള്ള കൂടിയാലോചനായോഗവും ചേർന്നു.