കാലിക്കട്ട് യൂണിവേഴ്സിറ്റി സി- സോൺ ഷട്ടിൽ ബാഡ്മിന്റൺ : ഒറ്റപ്പാലം എൻഎസ്എസ് കോളജ് ജേതാക്കൾ
1458700
Thursday, October 3, 2024 6:51 AM IST
ഒറ്റപ്പാലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സി- സോൺ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒറ്റപ്പാലം എൻഎസ്എസ് കോളജ് ജേതാക്കളായി തുടർച്ചയായ ഏഴാംതവണയാണു ജേതാക്കളാകുന്നത്.
ചിറ്റൂർ ഗവ. കോളജിനെ പരാജയപ്പെടുത്തിയാണു വിജയം. എൻഎസ്എസ് കോളേജിലെ വി. വിഷ്ണു വ്യക്തിഗത വിഭാഗത്തിൽ ജേതാവായി. എംകോം വിദ്യാർഥിയായ വിഷ്ണു തുടർച്ചയായ നാലാംതവണയാണു ഈ നേട്ടത്തിനർഹനാകുന്നത്.
ചിറ്റൂർ ഗവ. കോളജ്, യുവക്ഷേത്ര കോളജ് മുണ്ടൂർ, എംഇഎസ്. കാലടി കോളജ് മണ്ണാർക്കാട് എന്നീ നാലു ടീമുകളും ഇന്റസോണിലേക്കു മത്സരിക്കാൻ യോഗ്യതനേടി. എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ. സജീവ് സമ്മാനങ്ങൾ വിതരണംചെയ്തു.