‘കേന്ദ്രസർക്കാർ കർഷകദ്രോഹം അവസാനിപ്പിക്കണം’
1458933
Friday, October 4, 2024 7:25 AM IST
പാലക്കാട്: കേന്ദ്രസർക്കാർ കർഷകദ്രോഹം അവസാനിപ്പിക്കണമെന്നും ഒപ്പിട്ട കരാർവ്യവസ്ഥകൾ പാലിക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു. ലഖിംപൂർ കർഷക രക്തസാക്ഷി ദിനത്തിന്റേയും കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടിക്കെതിരെയും സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
700 കർഷകർ സമരസ്ഥലത്തും 6 പേർ പിന്നീടുള്ള സമരത്തിലും അടക്കം 706 കർഷകർ പോലീസ് വെടിവെപ്പിലും അക്രമത്തിലും ആയി മരിച്ചു. ഇറക്കുമതിതീരുവകൾ കുറവായതിനാൽ നാളികേരം, കുരുമുളക് ഉൾപ്പെടെയുള്ള നാണ്യവിളകളും മറ്റു പല കാർഷികവിളകളും തകർന്നുകൊണ്ടിരിക്കുന്നു.
സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. വിളയോടി വേണു ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ് സിറിയക്, ഹരിദാസ് കല്ലടിക്കോട്, വേലായുധൻ കൊട്ടേക്കാട്, ബാലേന്ദ്രൻ പോത്തൻകോട്, കളത്തിൽ അൻവർ, കെ.എ. രാജേഷ്, അതിരഥൻ, സജീഷ് കുത്തനൂർ പ്രസംഗിച്ചു.