പ്രത്യേക പട്ടയവിതരണ ക്യാമ്പ്
1458422
Wednesday, October 2, 2024 7:35 AM IST
കോയമ്പത്തൂർ: കോർപറേഷന്റെ ഈസ്റ്റ് സോണിലെ വാർഡ് നമ്പർ 53 ൽ പ്രത്യേക പട്ടയവിതരണ ക്യാമ്പ് ജില്ലാ കളക്ടർ ക്രാന്തി കുമാർ പാഡി ഉദ്ഘാടനം ചെയ്തു. ‘കോർപറേഷൻ ജനങ്ങളിലേക്ക് എത്തിച്ചേരുന്നു’ എന്ന സംരംഭത്തിന്റെ തുടർച്ചയായാണ് ക്യാന്പ്.
ജോയിന്റ് പട്ടയം, വ്യക്തിഗത പട്ടയം, ഭൂമി സർവേ, ഏരിയ തിരുത്തൽ, ടിഎസ്എൽആർ കോപ്പി, മാപ്പ് കോപ്പി തുടങ്ങി വിവിധ സേവനങ്ങൾക്കായുള്ള അപേക്ഷകൾ ക്യാമ്പിൽ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ചു. അർഹതയുള്ള അപേക്ഷകൾ ഉടൻ തീർപ്പാക്കുമെന്നും വേഗത്തിൽ പരിഹരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ ‘ജനങ്ങളോടൊപ്പം മുഖ്യമന്ത്രി’ പദ്ധതിയിലൂടെ ലഭിച്ച നിവേദനങ്ങളിൽ 95 ശതമാനവും പരിഹരിച്ചതായി ക്രാന്തി കുമാർ പാഡി അറിയിച്ചു. പ്രത്യേക പട്ടയ കൈമാറ്റ ക്യാമ്പിൽ സജ്ജീകരിച്ച കേന്ദ്രം ജില്ലാ കളക്ടർ പരിശോധിച്ചു.