മലമ്പുഴയിൽ ജനകീയ കാമ്പയിൻ
1458419
Wednesday, October 2, 2024 7:35 AM IST
മലമ്പുഴ: ഗ്രാമപഞ്ചായത്തിൽ സ്വഛതാ ഹി സേവ, മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ശുചിത്വ കാമ്പയിനുകൾ നടത്തി. വിവിധ വിഭാഗം ജനങ്ങൾ കാമ്പയിനുകളിൽ പങ്കെടുത്തു. കാമ്പയിൻ പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ജനകീയ കാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ച് ശുചിത്വസന്ദേശം നൽകി. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു ജയൻ, സെക്രട്ടറി ടി.വി. ശ്രീകുമാരി, അസിസ്റ്റന്റ് സെക്രട്ടറി എസ്. അജി, ഹെഡ് ക്ലാർക്ക് ജസീല തുടങ്ങിയവർ ഏകോപനം നടത്തി.
കാമ്പയിനിന്റെ ഫലമായി ഇന്ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന മാലിന്യ മുക്തം നവകേരളം കാമ്പയിനിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളും "മനോഹരം മലമ്പുഴ’ എന്ന ശുചിത്വ പദ്ധതി പ്രവർത്തനങ്ങളും ഊർജിതമായി. വിദ്യാലയങ്ങൾ, അയൽകൂട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള ശുചിത്വ പ്രവർത്തനങ്ങൾ, ശുചിത്വ ബോധവത്കരണം, വാതിൽപ്പടി അജൈവമാലിന്യശേഖരണം, ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ, ജൈവമാലിന്യ സംസ്കരണ അവബോധം ശക്തമാക്കൽ, കമ്പോസ്റ്റിംഗ് ബിൻ പരിചയപ്പെടുത്തൽ, ജലാശയങ്ങൾ വൃത്തിയാക്കൽ, ഹരിത ടൂറിസം തുടങ്ങിയവ ഊർജിതമായി.