മഹാത്മാവിനെ അനുസ്മരിച്ച് ജില്ലയിലെങ്ങും ഗാന്ധിജയന്തി ആഘോഷം
1458703
Thursday, October 3, 2024 6:59 AM IST
പാലക്കാട്: കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ എല്‍പി, യുപി, ഹെെസ്കൂള്, ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ഗാന്ധി കലോത്സവം കെപിസിസി ജനറല്‍ സെക്രട്ടറി പ്രഫ.കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം. ഷാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, വെെസ് പ്രസിഡന്റ് പി.എസ്.മുരളീധരന്, ജില്ലാ ജനറല്‍ സെക്രട്ടറി രാജന് മുണ്ടൂര്‍, പ്രഫ. ലക്ഷ്മി പത്മനാഭന്, അബ്ദുള്‍ അസീസ്, എം.സി. സജീവന്, ടി. രാജന്, വി. മോഹനന്, സി.ബി.എസ്. മേനോന്, എം. മുരളീധരന്, സുന്ദരന്‍ വെള്ളപ്പന, പി. രാമദാസ്, എ. മുഹമ്മദ് റാഫി, അരിയൂര്‍ രാമകൃഷ്ണന്, എന്‍. നൂര്‍മുഹമ്മദ്, വി.ഉണ്ണികൃഷ്ണന്, എം. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കല്ലടിക്കോട്: കേരള പ്രദേശ് ഗാന്ധിദർശൻവേദി കരിമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി അനുസ്മരണയോഗവും കരിമ്പ ഹോമിയോ ആശുപത്രിയും പരിസരവും ശുചീകരണവും നടത്തി. പരിപാടി ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കരിമ്പ മണ്ഡലം ഗാന്ധിദർശൻ വേദി ചെയർമാൻ പി. വിത്സൺ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡോ. മാത്യു കല്ലടിക്കോട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നൗഷാദ് ചേരിയിൽ, അഡ്വ. സി.യു. ഷൗക്കത്ത് അലി, എ.എം. നൗഫൽ, ജോൺ കുര്യൻ, പി. വിശ്വംഭരൻ, മുഹമ്മദ് അസ്ലം എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: മംഗലം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ ഗ്രാമസേവാ കേന്ദ്രം, ഖാദി കേന്ദ്രം, ഗാന്ധി സ്മാരക യുപി സ്കൂൾ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, ഗാന്ധിമാർഗ പ്രഭാഷണം, ദേശഭക്തി ഗാനാലാപനം, ഗാന്ധി സൂക്ത ആവിഷ്കാരങ്ങൾ, മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം, മധുരവിതരണം എന്നിവയായിരുന്നു പരിപാടികൾ.
ഗ്രാമസേവാ കേന്ദ്രം സെക്രട്ടറി ടി.കെ. ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.കെ.വാസുദേവൻ പിള്ള അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിമാർഗ പ്രചാരകൻ ടി. കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ പ്രധാന അധ്യാപിക പി.യു. ബിന്ദു, സ്കൂൾ ലീഡർ വി. ആര്യ, കേന്ദ്രം ഖജാൻജി കെ. നിർമല, സീനിയർ അധ്യാപകൻ ബിമൽ മാസ്റ്റർ, ഖാദി കേന്ദ്രം മാനേജർ വനിത സുനിൽ എന്നിവർ പ്രസംഗിച്ചു. റവന്യൂ ജില്ലാ തായ്ക്വാണ്ടോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വി.എസ്. ഹർഷവർധനെ അനുമോദിക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്തു.
വടക്കഞ്ചേരി: വണ്ടാഴി ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മഹാത്മജിയുടെ എഐസിസി അധ്യക്ഷതയുടെ നൂറാംവാർഷികവും ജയന്തിയും ആഘോഷിച്ചു. പി.ബി. രതീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അശോകൻ മാസ്റ്റർ, അബ്ദുൾ ഖാദർ മാസ്റ്റർ, സി. കെ. രഞ്ജിത്, പി.ശിവരാമൻ എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: പൊത്തപ്പാറയിൽ കോൺഗ്രസ് പതിനെട്ടാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടികൾ ബ്ലോക്ക് സെക്രട്ടറി എം.എൻ.സോമൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഡാന്റീസ് വല്ലയിൽ അധ്യക്ഷത വഹിച്ചു.
വടക്കഞ്ചേരി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യ സ്പോട്ടുകൾ കണ്ടെത്തി സ്നേഹാരാമങ്ങളാക്കി മാറ്റുന്ന പ്രവൃത്തികൾ പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചേരി: എച്ച്ആർഡിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അഗ്രോ ഇൻഡസ്ട്രിയൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. എച്ച്ആർഡിസി ചെയർമാൻ ടി. കെ. ദിവാകരൻ മാസ്റ്റർ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്തു.
ഡോ. കെ. വാസുദേവൻ പിള്ള, ഡോ. മനോജ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ സി.കെ. ഹരീഷ് എന്നിവർ പ്രസംഗിച്ചു. എച്ച്ആർഡിസി സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ നന്ദി പറഞ്ഞു.
മണ്ണാർക്കാട്: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പൊറ്റശരി ഗവ.ഹയർസെക്കൻഡറി സ്കൂളിലെവിദ്യാർഥികളുടെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ പൊതു സ്ഥാപനങ്ങൾ ശുചീകരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വിദ്യാഭ്യാസ ഓഫീസ് പരിസരം, ജിഎംയുപി സ്കൂൾ കോമ്പൗണ്ട് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളാണ് കുട്ടികൾ വൃത്തിയാക്കിയത്.
ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് മൈക്കിൾ ജോസഫ്, പിടിഎ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ജിഎംയുപി സ്കൂൾ ഹെഡ്മാസ്റ്റർ സി. നാരായണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്. സനിൽകുമാർ, ഗൈഡ് ക്യാപ്റ്റൻ ദിവ്യ അച്യുതൻ, അധ്യാപകരായ ഡോ. നിഷിത് കുമാർ, ഡോ. സുരേഷ് ബാബു, ഡോ.എൽ. വസന്ത, പ്രിയ പ്രസാദ് ആശ എന്നിവർ പ്രസംഗിച്ചു.
ചിറ്റൂർ: ജില്ലാ പോലീസ് ചിറ്റൂർ സബ് ഡിവിഷന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ബൈക്ക് റാലിയും ചിറ്റൂർ -തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത ഉദ്ഘാടനം ചെയ്തു. ചിറ്റൂർ വിജയമാത കോൺവന്റ് ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ ക്ലാസിൽ ഡിവൈഎസ്പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. എസ്എച്ച്ഒമാരായ ജെ. മാത്യു, ശശിധരൻ, അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ മേഖല പ്രസിഡന്റ് അനീഷ് കുമാർ, പ്രതികരണ വേദി പ്രസിഡന്റ് എ. ശെൽവൻ, സിവിൽ ഡിഫൻസ് പ്രൊമോട്ടർ സനു എം. സനോജ്, ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് രാജേഷ്, അനിൽകുമാർ, വിജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നെന്മാറ: ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായതിന്റെ 100 -ാം വാർഷികത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിസ്മൃതിസംഗമം നടത്തി. അയിലൂർ, വേലമന്ദം കാരക്കാട്ട് പറമ്പ്, അരിയക്കോട്, പാലമൊക്ക്, ചക്രായി, കയറാടി, കരിമ്പാറ, തെങ്ങംപാടം, ഒലിപ്പാറ എന്നിവിടങ്ങളിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി പ്രഭാഷണങ്ങളും നടത്തി. മണ്ഡലതല ഉദ്ഘാടനം അയിലൂർ വേലമന്ദത്ത് കെ.വി. ഗോപാലകൃഷ്ണൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.എം. ഷാജഹാൻ അധ്യക്ഷനായി. വി.പി. രാജു, എ. സുന്ദരൻ, എ. ശിവപ്രസാദ് , കെ. വിനു, കെ.എൻ. കൃഷ്ണദാസ്, പി. വിജയൻ, രാജീവ്. ജെ. നായർ എന്നിവർ നേതൃത്വം നൽകി.
ചിറ്റൂർ: രാജ്യത്തെ ഗാന്ധി ഘാതകരെ മനസിലാക്കി അവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണമെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു. ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ എസ്. ശ്രീനാഥ്, മുഖ്യാഥിതി ഡിസിസി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ, സംസ്ഥാന കോ-ഓർഡിനേറ്റർ പി.കെ. ഹരിനാരായണൻ, ജില്ലാ കോ-ഓർഡിനേറ്റർമാരായ എം. ശശികുമാർ, വക്കിയിൽ സുരേഷ് കുമാർ, റഷീദ, ശ്രീരാഗ്, ചെമ്പകം, അപർണ, ബ്ലോക്ക് ചെയർമാൻമാർ, മണ്ഡലം ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.
അകത്തേത്തറ: നന്മ അകത്തേത്തറയും മുപ്പത്തിരണ്ടോളം ഇതര സംഘടനകളും കൈകോർത്ത ജനകീയ കൂട്ടായ്മ ഗാന്ധിജയന്തി ദിനത്തിൽ സേവന ദിനമായി ആചരിച്ചു. ബോധവത്കരണവും താണാവ് മുതൽ ധോണി വരെ സന്പൂർണ ശുചീകരണവും നടത്തി.
പരിപാടിയിൽ കണ്‍വീനർ നന്മ സെക്രട്ടറി മനോജ് കെ. മൂർത്തി സ്വാഗതം ആശംസിച്ചു. ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് വിജയാനന്ദൻ ഉദ്ഘാടനം ചെയ്തു. സതേണ്‍ റെയിൽവേ എഡിആർഎം ജയകൃഷ്ണൻ മുഖ്യാതിഥി ആയി. ലീഡ് കോളജ് ചെയർമാൻ ഡോ. തോമസ് ജോർജ് പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനന്ദ അനന്തകൃഷ്ണൻ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, എക്സൈസ് ഡിവൈഎസ്പി സതീഷ്, പോലീസ് ഇൻസ്പെക്ടർ ഹരീഷ് പ്രസംഗിച്ചു. അകത്തേത്തറയിലെയും പുതുപ്പരിയാരം പഞ്ചായത്തിലെയും ഹരിതകർമ സേനാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.