ലോറികൾ കൂട്ടിഇടിച്ച് ഒരാൾ മരിച്ചു
1459168
Saturday, October 5, 2024 11:28 PM IST
ഒറ്റപ്പാലം: ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലക്കിടി കൂട്ടുപാതയിൽ ഇന്നലെ പുലർച്ചെ ലോറികൾ തമ്മിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മലപ്പുറം എടപ്പാൾ മുസ്തഫ(42) ആണ് മരിച്ചത്.
പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കൂട്ടുപാത മൂന്നും കൂടിയ ജംഗ്ഷനിൽ വച്ച് പാമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറിയിൽ കൂട്ടിയിടിക്കുകയായിരുന്നു.