കുനിയമുത്തൂർ എൻഎസ്എസ് ഓണാഘോഷം
1458421
Wednesday, October 2, 2024 7:35 AM IST
കോയമ്പത്തൂര്‍: കുനിയമുത്തൂര്‍ നായര്‍സര്‍വീസ് സൊസൈറ്റിയുടെ ഓണാഘോഷവും കുടുംബമേളയും നടത്തി. സിഎംഎസിന്റെ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗണ്‍സില്‍ കോയമ്പത്തൂര്‍ പ്രോവിന്‍സ് പ്രസിഡന്റ് ഡോ. ആര്. രാജേഷ് കുമാര്‍ മുഖ്യാതിഥിയായി.
പ്രസിഡന്റ് ബി. ബിനു, സെക്രട്ടറി കെ. സുരേഷ്കുമാര്‍, ഖജാന്‍ജി ടി. അശോക് കുമാര്‍, ഓണം കണ്‍വീനര്‍ മോഹന്‍ദാസ് പതിയില്‍, സ്ത്രീജാല സെക്രട്ടറി ജീജാ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ കുട്ടികളില്‍ ഉയര്‍ന്നമാര്‍ക്ക് വാങ്ങിയവരേയും സേവാസമിതി അംഗങ്ങളെയും വിവിധ സംഘടനാ ഭാരവാഹികളേയും ആദരിച്ചു. കലാപരിപാടിയും സൂപ്പര്‍ മെഗാഷോയും ഉണ്ടായി. ഓണസദ്യ, അനാഥമന്ദിരങ്ങളിലേക്ക് ഭക്ഷണം വിതരണം, സമ്മാനദാനം എന്നിവയും നടന്നു.