വിദ്യാലയങ്ങൾക്കു ബിന്നുകൾ വിതരണം ചെയ്തു
1458699
Thursday, October 3, 2024 6:51 AM IST
ആലത്തൂർ: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി എരിമയൂർ ഗ്രാമപഞ്ചായത്ത് ജനകീയ കാമ്പയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മാലിന്യ സംസ്കരണ ശുചീകരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും ജൈവ- അജൈവ മാലിന്യ സംസ്കരണ ബിന്നുകൾ വിതരണം ചെയ്തു.
എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശിവകുമാർ അധ്യക്ഷത വഹിച്ചു. ജിയുപിഎസ് കണ്ണമ്പുള്ളി ഹെഡ്മിസ്ട്രസ് രാജേശ്വരി സ്വാഗതം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. മഞ്ജുള, വാർഡ് മെംബർ ജുറൈഷ് എന്നിവർ പ്രസംഗിച്ചു.