കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്റെ ബുള്ളറ്റിനു തീയിട്ടു
1459154
Saturday, October 5, 2024 8:02 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്റെ ബുള്ളറ്റ് വാഹനം കത്തിനശിച്ച നിലയിൽ. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കിഴക്കഞ്ചേരി കരുമനശേരി പ്രേംരാജിന്റെ ബുള്ളറ്റാണ് ഇന്നലെ പുലർച്ചെ ഒരുമണിയോടെ കത്തിനശിച്ചത്.
വീടിനുമുന്നിൽ നിർത്തിയിരുന്ന വാഹനമാണു കത്തിയത്. ബുള്ളറ്റ് കത്തുന്നതു കണ്ടുണർന്ന വീട്ടുകാർ വടക്കഞ്ചേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാദേശികമായി പാർട്ടിക്കുള്ളിലുള്ള വിഭാഗീയ പ്രശ്നങ്ങളാണു ബുള്ളറ്റ് കത്തിച്ചതിനു പിന്നില്ലെന്നാണു സംശയിക്കുന്നത്. വിഭാഗീയതയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ചെറിയ സംഘർഷമുണ്ടായിരുന്നു.
ഇതിൽ പോലീസ് കേസെടുത്തിട്ടുണ്ട്. തർക്കങ്ങളുടെ തുടർച്ചയാണ് ഇന്നലത്തെ സംഭവം. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.