മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിലും മാലിന്യമുക്തം കാമ്പയിൻ തുടങ്ങി
1458697
Thursday, October 3, 2024 6:51 AM IST
മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത്തല മാലിന്യമുക്തം നവകേരളത്തിനായി ജനകീയ കാന്പയിനു തുടക്കമായി. അലനല്ലൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ അധ്യക്ഷത വഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി എന്നിവർ മുഖ്യാതിഥികളായി.