രാഷ്ട്രീയധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: വി.ഡി. സതീശൻ
1458925
Friday, October 4, 2024 7:21 AM IST
പാലക്കാട്: വിവാദ ഇന്റർവ്യൂവിലൂടെ ഒരു ജില്ലയെ ഒന്നടങ്കം അപകീർത്തിപ്പെടുത്തിയ മുഖ്യമന്ത്രി തുടരാൻ യോഗ്യനല്ലെന്നും രാഷ്ട്രീയധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്ക്കാൻ തയാറാകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഒരു നുണ പലപ്രാവശ്യം ആവർത്തിക്കുന്ന ഗീബൽസിയൻ തന്ത്രമാണ് ഇപ്പോൾ മുഖ്യമന്ത്രി പയറ്റുന്നത്. ഹിന്ദു പത്രത്തിനെതിരെയും പിആർ ഏജൻസിക്കെതിരെയും അന്വേഷണം നടത്താൻ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട് നിയോജകമണ്ഡലം ലീഡേഴ്സ് മീറ്റിൽ പ്രസംഗിക്കുകയായിരുന്നു സതീശൻ.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായി. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു, വി.കെ. ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മ ുത്തലിബ്, കെ.എ. തുളസി, സി. ചന്ദ്രൻ, ബാബുരാജ്, നേതാക്കളായ സി.വി. ബാലചന്ദ്രൻ, പി.കെ. പ്രിയകുമാരൻ, സി.വി. സതീഷ് എന്നിവർ പ്രസംഗിച്ചു.