ഗാന്ധിദർശൻ കൺവൻഷൻ
1458426
Wednesday, October 2, 2024 7:35 AM IST
വണ്ടിത്താവളം: കേരള പ്രദേശ് ഗാന്ധിദർശൻവേദി ചിറ്റൂർ നിയോജക മണ്ഡലം കൺവൻഷൻ നടത്തി. പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻവേദി ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം ചെയർമാൻ സി.എൻ. വിപിനകുമാരൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ, ആർ. വിജയകുമാർ, സ്ഥിരം സമിതി അധ്യക്ഷ വി. ഷൈലജ പ്രദീപ്, എസ്. സുകന്യ രാധാകൃഷ്ണൻ, വി.പി. പരമേശ്വരൻ, സി.എസ്. പ്രവീൺ, സി.രാജൻ എന്നിവർ പ്രസംഗിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായി സി.എൻ. വിപിന കുമാരൻ-ചെയർമാൻ, ആർ. വിജയകുമാർ, വി.പി. പരമേശ്വരൻ-വൈസ് ചെയർമാൻമാർ, എ. മോഹൻദാസ്- ജനറൽ സെക്രട്ടറി, ഷൈലജ പ്രദീപ്, എ.വിജയകുമാർ- സെക്രട്ടറി, സി.എസ്. പ്രവീൺ- ട്രഷർ എന്നിവരെ തെരഞ്ഞെടുത്തു.