വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ യു​വാ​വ് ഭ​വാ​നി​പ്പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Wednesday, April 10, 2024 2:42 AM IST
അ​ഗ​ളി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ യു​വാ​വ് ഭ​വാ​നി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. തി​രു​പ്പൂ​ർ കൊ​ങ്കു മെ​യി​ൻ റോ​ഡ് രാ​മ​നാ​ഥ​പു​രം ഫ​സ്റ്റ് ട്രീ​റ്റി​ൽ കാ​ർ​ത്തി​കേ​യ​ൻ മ​ക​ൻ കെ. ​അ​ശ്വ​ന്ത്(21) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. ഭ​വാ​നി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് പു​ഴ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കു​ഴി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ലം​ഗ സം​ഘ​മാ​യി​രു​ന്നു വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ​ത്. കൂ​ടെ​യു​ള്ള​വ​ർ ബ​ഹ​ളം വ​ച്ച് പ​രി​സ​ര​വാ​സി​ക​ളെ അ​റി​യി​ച്ചു.


ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് യു​വാ​വി​നെ പു​റ​ത്തെ​ടു​ത്ത് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​യ​മ്പ​ത്തൂ​ർ പി​എ​സ്ജി കോ​ള​ജി​ലെ ബി​ബി​എ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. പു​തൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.