ഗു​രു​വാ​യൂ​ർ - കോ​യ​മ്പ​ത്തൂ​ർ കെഎ​സ്ആ​ർ​ടി​സി​ക്ക് സ്വീ​ക​ര​ണം
Tuesday, February 27, 2024 6:10 AM IST
ചി​റ്റൂ​ർ: ഗു​രു​വാ​യൂ​രി​ൽ നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ആ​രം​ഭി​ച്ച പു​തി​യെ കെ ​എ​സ് ആ​ർ ടി ​സി​ ജീ​വനക്കാ​ർ​ക്ക്ചി​റ്റൂ​രി​ൽ യാ​ത്ര​ക്കാ​ർ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ന​ലെ കാ​ല​ത്ത് അ​ണി​ക്കോ​ട്ടി​ൽ വെ​ച്ച് ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഗു​രു​വാ​യൂ​രി​ൽ നി​ന്നും 5.15 ന് ​ആ​രം​ഭിക്കു​ന്ന സ​ർ​വ്വീ​സ് ചി​റ്റൂ​ർ, കൊ​ഴി​ഞ്ഞാ​മ്പാ​റ വേ​ല​ന്താ​വ​ളം വ​ഴി ഉ​ച്ച​യ്ക് 2.30 ന് ​കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തി​ച്ചേ​രും. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും വൈ​കു​ന്നേ​രം നാ​ലി​ന് മ​ട​ക്കയാ​ത്ര തു​ട​ങ്ങും. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​യ​ക്ര​മീ​ക​ര​ണം ഉ​ണ്ടാ​വു​മെ​ന്നും ഗു​രു​വാ​യൂ​ർ ഡി​പ്പോ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.

ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ ബ​സി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടു​ന്ന കൊ​ടു​വാ​യൂ​ർ - കോ​യമ്പ​ത്തൂ​ർ റൂ​ട്ടി​ൽ ഇൗ സ​ർ​വീ​സ് ഏ​റെ സൗ​ക​ര്യപ്ര​ദമാ​യി​രി​ക്കു​ക​യാ​ണ്.