ഹാ​പ്പി ഫ്ര​ണ്ട്സ് ചെ​റു​വാ​ളൂ​ർ ജേ​താ​ക്ക​ൾ
Friday, May 10, 2024 1:08 AM IST
കൊ​ര​ട്ടി: ചെ​റു​വാ​ളൂ​ർ ഗ്രൗ​ണ്ട് ബ്ര​ദേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച 5-ാമ​ത് അ​ഖി​ല കേ​ര​ള ഫ്ല​ഡ്​ലിറ്റ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ ഹാ​പ്പി ഫ്ര​ണ്ട്‌​സ് ചെ​റു​വാ​ളൂ​ർ ജേ​താ​ക്ക​ളാ​യി.

സ​മാ​പ​ന സ​മ്മേ​ള​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ള​യ ശ​ശി ചം​ക്ര​മ​ത്ത്, പി.​കെ. സി​ദ്ദി​ഖ്, വി.​കെ. മോ​ഹ​ന​ൻ, വി.​എ. മു​ഹ​മ്മ​ദ്‌ റ​ഫീ​ക്, രാ​ധാ​കൃ​ഷ്ണ​ൻ മേ​ലാ​പ്പി​ള്ളി, ബാ​ബു ന​മ്പാ​ട​ൻ, എം.​എ​ച്ച്.​ നൗ​ഷാ​ദ്, കെ.​എ​ച്ച്.​ ഫൈ​സ​ൽ, സി.​എ​സ്.​ സു​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സി​ധാ​ൻ ബോ​യ്സ് ക​രു​വ​ന്ത​ല​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഹാ​പ്പി ഫ്ര​ണ്ട്‌​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്‍റർ​നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ താ​രം കെ.​എ​ഫ്. ബെ​ന്നി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.