ലോറി സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു
1591370
Saturday, September 13, 2025 10:21 PM IST
വാഴക്കുളം:ലോറി സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു. കദളിക്കാട് പിരളിമറ്റം വട്ടപ്പറമ്പില്‍ വി.കെ. ഹരിദാസാണ് (58) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലായിരുന്നു അപകടം.
ഹരിദാസ് തൊടുപുഴ ഭാഗത്തു നിന്നു വീട്ടിലേയ്ക്ക് വരുമ്പോൾ വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിൽ പിന്നാലെയെത്തിയ ലോറി കോലാനി ഭാഗത്തേക്ക് തിരിയുന്നതിനിടെ സ്കൂട്ടറില്‍ തട്ടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഹരിദാസിന്റെ ദേഹത്ത് കൂടി ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: അജിത. മകള്‍: അരുണിമ.
2009 ഓഗസ്റ്റില്‍ വീടിന് മുന്നിലെ തറയില്‍ കിടക്കുകയായിരുന്ന ഹരിദാസിന്റെ മക്കൾ സ്കൂൾ വിദ്യാർഥികളായ അരുണ്‍ദാസും കൃഷ്ണദാസും ഇടിമിന്നലേറ്റ് മരിച്ചിരുന്നു. ഹരിദാസിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.