മാർ അത്തനേഷ്യസ് ട്രോഫി മലപ്പുറത്തിന്
1507958
Friday, January 24, 2025 4:41 AM IST
ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 22ാമത് അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റിൽ മലപ്പുറം ചേലാമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. ടൈബ്രേക്കറിൽ രണ്ടിനെതിരെ നാലു ഗോളുകൾ നേടി തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്.
കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് ടൈ ബ്രേക്കറിലേക്ക് കളി നീട്ടിയത്. വിജയികൾക്കുള്ള ട്രോഫികൾ കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ നൽകി.